കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവിലെ സ്റ്റേ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് എ. രാജ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ദേവികുളത്ത് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാവുമെന്നു സൂചന. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുമായാണ് മത്സരിച്ചതെന്ന് തെളിഞ്ഞതോടെയാണ് രാജയ്ക്ക് എംഎല്‍എ സ്ഥാനം തെറിച്ചത്.
ഇപ്പോള്‍ അടുത്തപടിയായി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് 10 ദിവസത്തേക്കായിരുന്നു ഹൈക്കോടതി സറ്റേ അനുവദിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീലിലെ പിഴവ് മൂലം പരിഗണിച്ചില്ല.
തുടര്‍ന്നാണു സ്റ്റേ കാലാവധി 20 ദിവസം കൂടി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ഹർജി തള്ളിയത്.
Post Your Comments