ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട സാഹിത്യകൃതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ ഒരുങ്ങുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ത്യൻ ഭാഷകളിലെ കൃതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്കാരമാണ് ബാങ്ക് ഓഫ് ബറോഡ ഏർപ്പെടുത്തുന്നത്. ‘ബാങ്ക് ഓഫ് ബറോഡ രാഷ്ട്രഭാഷാ സമ്മാൻ’ എന്ന പേര് നൽകിയിരിക്കുന്ന പുരസ്കാരത്തിനുള്ള എൻട്രികൾ ബാങ്ക് ക്ഷണിച്ചിട്ടുണ്ട്.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ എഴുതിയ നോവലിന്റെ വിവർത്തന കൃതിക്കാണ് അവാർഡിനുള്ള അർഹത ലഭിക്കുക. തിരഞ്ഞെടുത്ത നോവലിന്റെ യഥാർത്ഥ രചയിതാവിനും, പുസ്തകത്തിന്റെ യഥാർത്ഥ പ്രാദേശിക ഭാഷയിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുന്ന വിവർത്തകനും അവാർഡ് സമ്മാനിക്കുന്നതാണ്. ഹിന്ദി വിവർത്തകർക്കും, പ്രസാദകർക്കും എൻട്രികൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ ഏഴ് വരെയാണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം എൻട്രികൾ സമർപ്പിക്കാവുന്നതാണ്.
Also Read: ലോഡുമായി എത്തിയ ടോറസ് അപകടത്തിൽപ്പെട്ടു
Post Your Comments