ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍ സി, എ,ഈ ഫോളിക് ആസിഡ്, ബി-1, ബി-2, ബി-3, ബി-6, ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
കറ്റാര്‍വാഴ ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. നാടന്‍ ഒറ്റമൂലിയില്‍ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍വാഴ. പശിമയാര്‍ന്ന നീര് അടങ്ങിയിട്ടുള്ള കറ്റാര്‍വാഴ മുറിവുകള്‍, പൊള്ളല്‍, ചര്‍മത്തിലെ അണുബാധ എന്നിവ ഭേദമാക്കാന്‍ വളരെ നല്ലതാണ്. കറ്റാര്‍വാഴ നീരില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ പല വിഷാംശങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിവിധ ആന്റി ഓക്സൈഡന്റുകള്‍ കറ്റാര്‍വാഴയിലുള്ളതിനാല്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്.
Read Also : അക്കാര്യത്തിൽ തീരുമാനമായി, ഷഹ്‌റൂബിന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പോലീസ്: കുറ്റം സമ്മതിച്ചു
ദിവസവും ഒരു ഗ്ലാസ് കറ്റാര്‍വാഴ നീര് വീതം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും അത് നിലനിര്‍ത്താനും സഹായിക്കും. കറ്റാര്‍വാഴ നീരില്‍ അടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. കറ്റാര്‍വാഴ നീര് വിശക്കുന്നുവെന്ന തോന്നല്‍ കുറയ്ക്കുകയും കഴിക്കുന്ന ആഹാരത്തിന്റെ കുറവ് വരുത്തുകയും ചെയ്യുന്നു. തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ഇട്ട് ആവികൊള്ളുന്നത് ആസ്തമയ്ക്കും ശ്വസന സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിക്കുന്നത് പ്രതിരോധ ശക്തി കൂട്ടുന്നു. അതുപോലെ, ഇതിലുള്ള മഗ്‌നീഷ്യം നെഞ്ചിനുണ്ടാകുന്ന രോഗങ്ങള്‍, നെഞ്ചുവേദന, അലര്‍ജി എന്നിവ അകറ്റും.
ചര്‍മ കോശങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമായ കറ്റാര്‍വാഴ ചര്‍മ്മത്തിലെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
Post Your Comments