തിരുവനന്തപുരം: പാര്‍ലമെന്റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുന്നു. ‘മോദി’ പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ലമെന്റ് അംഗത്വം അയോഗ്യമാക്കിയ നടപടിക്ക് ശേഷം ആദ്യമായി വയനാട്ടിലെത്തുമ്പോള്‍ രാഹുലിന് വമ്പിച്ച സ്വീകരമൊരുക്കാനാണ് കെ പി സി സിയുടെ തീരുമാനം. ഏപ്രില്‍ 11 നാകും രാഹുല്‍ വയനാട്ടില്‍ എത്തുക. അന്നേ ദിവസം വമ്പിച്ച റാലി സംഘടിപ്പിച്ചുകൊണ്ട് രാഹുലിനെ സ്വീകരിക്കാനാണ് കെ പി സി സി തീരുമാനിച്ചിട്ടുള്ളത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലം മുതലുള്ള കമ്മിറ്റികള്‍ കെ പി സി സിയുടെ നിര്‍ദ്ദേശപ്രകാരം പ്രക്ഷോഭത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments