ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 95 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,087- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 30 പോയിന്റ് നേട്ടത്തിൽ 17,389- ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ആഭ്യന്തര സൂചികകൾ തുടക്കത്തിൽ തന്നെ മുന്നേറിയത്. ഇന്ന് ജപ്പാന്റെ നിക്കി ഉൾപ്പെടെയുള്ള ഏഷ്യൻ സൂചികകളെല്ലാം നേട്ടത്തിലാണ്.
ഒഎൻജിസി, ഐഷർ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
Also Read: കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങാൻ ആഗ്രഹമുണ്ടോ? പുതിയ മോഡലുമായി സ്കോഡ എത്തി
Post Your Comments