Latest NewsKeralaNews

കോഴിക്കോട്ടെ ട്രെയിൻ ആക്രമണം: സംഭവ സ്ഥലം സന്ദർശിച്ച് എൻഐഎ സംഘം

കോഴിക്കോട്: കോഴിക്കോട്ടെ ട്രെയിൻ ആക്രമണത്തിൽ ഇടപെട്ട് ദേശീയ അന്വേഷണ ഏജൻസി. സംഭവ സ്ഥലത്തെത്തി എൻഐഎ സംഘം പരിശോധന നടത്തി. സൂപ്രണ്ട് ഓഫ് പോലീസ് ഉൾപ്പെടെ എൻഐഎ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് അക്രമി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസും എൻഐഎ സംഘവും അന്വേഷണം നടത്തി. അതേസമയം സംഭവത്തിൽ ഇതുവരെ എൻഐഎ കേസെടുത്തിട്ടില്ല.

Read Also: റെക്കോർഡ് നേട്ടത്തിലേറി ദക്ഷിണ റെയിൽവേ, പാസഞ്ചർ വിഭാഗത്തിൽ നിന്നും ലഭിച്ചത് കോടികളുടെ വരുമാനം

ട്രെയിനിലെ ഡി വൺ കോച്ചിലാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആസൂത്രിതമായ ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദ ബന്ധം ആക്രമണത്തിന് പിന്നിലുണ്ടെന്ന സംശയവും ശക്തമാണ്.

ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമൻ ആണ് സംഘത്തലവൻ.

ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജ്, താനൂർ ഡിവൈഎസ്പി വി വി ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.

Read Also: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ നവീകരിച്ച ടോയിലറ്റുകള്‍ ഗതാഗതവകുപ്പ്മന്ത്രി ആന്റണി രാജു യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button