KeralaLatest NewsNews

കോഴിക്കോട് ട്രെയിൻ ആക്രമണം: നിർണായക തെളിവുകൾ ലഭിച്ചുവെന്ന് ഡിജിപി

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘എനിക്കെന്തേലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി ഈ ന്യൂസ് പോർട്ടൽ’ – സുനിതാ ദേവദാസിന്റെ വെളിപ്പെടുത്തൽ

ക്രമസമാധാന ചുമതല ഉള്ള എഡിജിപി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. സംഭവത്തെക്കുറിച്ച് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സംഭവം ആസൂത്രമാണെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ സംഭവത്തിൽ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു. ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്.

Read Also: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ബാഡ്ജ്: അഖിലയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button