സ്ഥാപനങ്ങളുടെ വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പുതിയ സൗകര്യവുമായി ട്വിറ്റർ. സ്ഥാപനങ്ങൾക്കായി ഇത്തവണ ‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യമാണ് ട്വിറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനം വഴി വിവിധ സ്ഥാപനങ്ങൾക്ക് സ്വയം തന്നെ അവരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും, ലാഭേതര സംഘടനകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും വെരിഫൈഡ് ഓർഗനൈസേഷൻസ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
സബ്സ്ക്രിപ്ഷൻ മുഖാന്തരമാണ് വെരിഫൈഡ് ഓർഗനൈസേഷൻസ് ഫീച്ചർ സ്ഥാപനങ്ങൾക്ക് ലഭിക്കുകയുള്ളൂ. വെരിഫൈഡ് ഓർഗനൈസേഷൻസിൽ അക്കൗണ്ട് തുടങ്ങിയ ശേഷം, സ്ഥാപനങ്ങൾക്ക് സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്. വെരിഫൈഡ് ഓർഗനൈസേഷൻസ് സബ്സ്ക്രിപ്ഷന് പ്രതിമാസം 82,300 രൂപയാണ് ചെലവഴിക്കേണ്ടത്. കൂടാതെ, മറ്റ് അക്കൗണ്ടുകൾ അഫിലിയേറ്റ് ചെയ്യാൻ 4,120 രൂപ അധികം നൽകേണ്ടിവരും.
വാണിജ്യ/ ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ സ്വർണ്ണ നിറത്തിലുള്ള വെരിഫിക്കേഷൻ ചെക്ക് മാർക്കും, ചതുര നിറത്തിലുള്ള അവതാറും ഉണ്ടാകും. അതേസമയം, സബ്സ്ക്രിപ്ഷൻ എടുക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ചാര നിറത്തിലുള്ള ചെക്ക് മാർക്കും, വൃത്താകൃതിയിലുള്ള അവതാറുമാണ് ഉണ്ടായിരിക്കുക.
Post Your Comments