സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ട് രണ്ട് ദിവസങ്ങളിലായി സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. മാർച്ച് 31- നും, ഏപ്രിൽ ഒന്നിനും ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില.
മാർച്ച് മാസത്തിൽ ഒരു പവൻ സ്വർണത്തിന് 2,270 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മാർച്ച് 18, 19 തീയതികളിൽ സംസ്ഥാനത്തെ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിന്റെ വിപണിയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 77.70 രൂപയാണ് ഇന്നത്തെ നിരക്ക്. 8 ഗ്രാം വെള്ളിയുടെ വില 621.60 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.
Post Your Comments