KeralaLatest NewsNews

റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ, കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചത് കോടികളുടെ ചിട്ടികൾ

പ്രവാസി ചിട്ടി, നിക്ഷേപം, വായ്പ എന്നീ നേട്ടങ്ങൾ ഉൾപ്പെടെ ആകെ വാർഷിക ബിസിനസ് 69,200 കോടി രൂപയാണ്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കെഎസ്എഫ്ഇ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 875.41 കോടി രൂപയുടെ ചിട്ടികളാണ് കെഎസ്എഫ്ഇ ആരംഭിച്ചിട്ടുള്ളത്. ലക്ഷ്യമിട്ടത്തിലും കൂടുതൽ തുക ഇത്തവണ നേടിയെടുക്കാൻ കെഎസ്എഫ്ഇക്ക് സാധിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി ഉൾപ്പെടെ കെഎസ്എഫ്ഇയുടെ വാർഷിക ചിട്ടി സല 36,200 കോടി രൂപയായാണ് ഉയർന്നത്. അതേസമയം, കെഎസ്എഫ്ഇയുടെ പ്രതിമാസ ചിട്ടി സല 3,228 കോടി രൂപയാണ്.

പ്രവാസി ചിട്ടി, നിക്ഷേപം, വായ്പ എന്നീ നേട്ടങ്ങൾ ഉൾപ്പെടെ ആകെ വാർഷിക ബിസിനസ് 69,200 കോടി രൂപയാണ്. സ്വർണപ്പണയ രംഗത്തും ഇത്തവണ മുന്നേറ്റം കൈവരിക്കാൻ കെഎസ്എഫ്ഇക്ക് സാധിച്ചിട്ടുണ്ട്. 54.16 കോടി രൂപയാണ് പുതിയ ചിട്ടി ഇനത്തിൽ ലഭിച്ചിരിക്കുന്നത്. വനിതാ ദിനത്തിൽ പ്രഖ്യാപിച്ച പ്രത്യേക സ്വർണപ്പണയ വായ്പയിൽ ചുരുങ്ങിയ ദിവസം കൊണ്ട് 150 കോടി രൂപ നേടാൻ സാധിച്ചിട്ടുണ്ട്.

Also Read: ജോലിയിൽ നിന്ന് പിരിച്ചു വിട്ടു: ബ്ലഡ്‌ ബാങ്കിലെ ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button