അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഗുജറാത്ത് കോടതി. കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേരെയാണ് പഞ്ച്മഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 20 വർഷം പഴക്കമുള്ള കേസിലാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. ആകെയുള്ള 39 പ്രതികളിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു.
കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികൾ മരിച്ചെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ പറഞ്ഞു.
ഗോധ്രയിൽ സബർമതി ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം നടന്ന ബന്ദ് ആഹ്വാനത്തിനിടെയാണ് 2002 മാർച്ച് ഒന്നിന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലോൽ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments