തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് 12,090 രൂപ പ്രതിമാസ പെൻഷൻ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തരവിറങ്ങിയത്. പെന്ഷന് ഒപ്പം 2.88 ലക്ഷം ഗ്രാറ്റുവിറ്റിയായും 6.44 ലക്ഷം പെൻഷൻ കമ്യൂട്ടേഷനായും അനുവദിച്ചിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തേതുൾപ്പടെ ആറു വർഷം സേവന കാലയളവായി പരിഗണിച്ചാണ് സർക്കാർ ഉത്തരവ്. 2016 ജൂൺ മുതൽ 2022 ഏപ്രിൽ വരെയായിരുന്നു പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നത്. മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നാണ് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേട്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന സമയത്ത് 1,30,000 രൂപയായിരുന്നു ശമ്പളം. നിലവിൽ അദ്ദേഹം ദേശാഭിമാനി എഡിറ്ററാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം കൂടിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനി പത്രാധിപരായി സ്ഥാനമേറ്റത്.
Post Your Comments