Latest NewsNewsIndia

ആതിഖ് അഹമ്മദില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ പാവപ്പെട്ടവര്‍ക്കായി 76 ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് യോഗി സര്‍ക്കാര്‍

ലക്‌നൗ : സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ ആതിഖ് അഹമ്മദില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ പാവപ്പെട്ടവര്‍ക്കായി 76 ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് യോഗി സര്‍ക്കാര്‍. പ്രയാഗ്രാജിലെ ലുക്കര്‍ഗഞ്ച് പ്രദേശത്ത്, ഒരു ദശാബ്ദത്തിലേറെ മുമ്പ് ആതിഖ് അഹമ്മദ് അനധികൃതമായി സമ്പാദിച്ചതും 2021 ല്‍ യോഗി സര്‍ക്കാര്‍ കണ്ടുകെട്ടിയതുമായ വസ്തുവില്‍ ഇപ്പോള്‍ നിര്‍ധനര്‍ക്കായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 76 ഫ്‌ളാറ്റുകളാണ് യോഗി സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത് . ഇത് ഏപ്രില്‍ അവസാനത്തോടെ തയ്യാറാകും.

Read Also: ഉത്സവ സീസണിൽ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്, അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും

2017-ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്നതോടെയാണ് ആതിഖ് അഹമ്മദിന്റെ അധികാരം ക്ഷയിക്കുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായി ആതിഖ് അനധികൃതമായി കൈവശം വച്ച സ്വത്തുക്കള്‍ യോഗി സര്‍ക്കാര്‍ പിടിച്ചെടുത്തു . അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളും സര്‍ക്കാര്‍ പൊളിച്ചുമാറ്റി. അഹമ്മദിന്റെയും കൂട്ടാളികളുടെയും സംസ്ഥാനത്തുടനീളമുള്ള 1,168 കോടി രൂപ വിലമതിക്കുന്ന ബിനാമി സ്വത്ത് ഇതുവരെ കണ്ടുകെട്ടുകയും പൊളിച്ചുനീക്കുകയും ചെയ്തതായി എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

2004-2009 കാലഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടി എംപിയായിരുന്നപ്പോള്‍ ആതിഖ് അഹമ്മദിനെ മറികടക്കാന്‍ പലര്‍ക്കും ശക്തി ഇല്ലായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ മുതല്‍ കൊലപാതകം, കൊള്ളയടിക്കല്‍ വരെ 130 കേസുകളെങ്കിലും ആതിഖിനെതിരെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button