ThiruvananthapuramKeralaNattuvarthaLatest NewsNews

മോ​ഷ​ണം, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി : യു​വാ​വ് അ​റ​സ്റ്റി​ൽ

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച പ്ര​തി​യാ​യ തൊ​ടു​വെ​ട്ടി​പ്പാ​റ തെ​ക്കേ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ പ്രി​ൻ​സി(ഉ​ണ്ണി, 21)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ട്ടാ​ക്ക​ട: മോ​ഷ​ണം, വ​ധ​ശ്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച പ്ര​തി​യാ​യ തൊ​ടു​വെ​ട്ടി​പ്പാ​റ തെ​ക്കേ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ പ്രി​ൻ​സി(ഉ​ണ്ണി, 21)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ, അവശ്യ സാധനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും

മോ​ഷ​ണം, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ഏ​ഴു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​റ്റം​പ​ള്ളി സ്വ​ദേ​ശി എ.​ജെ. അ​ഖി​ലി​ന്‍റെ വീ​ട്ടി​ൽ മോഷണ ശ്രമത്തിനിടെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് പ്രി​ൻ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഒന്നരകോടിയിലേറെ കുടിശ്ശിക: തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചു

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ക​ണ്ട​ല​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ചെ​ക്കെ​ത്തി​യ പ്രി​ൻ​സ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ട​ന്നി​രു​ന്നു. ​ഈ കേ​സി​ൽ ഏ​ഴു മാ​സം ജ​യി​ലി​ൽ കി​ട​ന്ന് തി​രി​ച്ചി​റ​ങ്ങി​യ ശേ​ഷം വീ​ണ്ടും ക​വ​ർ​ച്ച​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര മോ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button