Latest NewsIndiaNews

ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും: മോദിയുടെ ചിത്രത്തില്‍ ചുംബിച്ച് കര്‍ഷകന്‍

ബെംഗളൂരു : ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിച്ച കര്‍ഷകന്റെ ചിത്രം വൈറലാകുന്നു. മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന കര്‍ഷകന്റെ വീഡിയോ പങ്കുവച്ചത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ്. വാക്കുകള്‍ക്ക് ചില വികാരങ്ങള്‍ വിവരിക്കാന്‍ കഴിയില്ലെന്ന തലക്കെട്ടോടെയാണ് കേന്ദ്ര മന്ത്രി വീഡിയോ പങ്കുവച്ചിട്ടുള്ളത്. കര്‍ണാടകയിലെ ഒരു ബസില്‍ പതിപ്പിച്ചിരിക്കുന്ന മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന വൃദ്ധന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Read Also: ഒരുമിച്ച് ജീവിക്കാനായി യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു, ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയില്‍, പ്രധാനമന്ത്രിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് കര്‍ഷകന്‍ ചിത്രത്തോട് സംസാരിക്കുമ്പോള്‍ വികാരാധീനനാകുന്നത് കാണാം. ‘നേരത്തെ എനിക്ക് 1000 രൂപയാണ് ലഭിച്ചിരുന്നത്, എന്നാല്‍ നിങ്ങള്‍ 500 കൂടി നല്‍കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ വീടുകളില്‍ ഐശ്വര്യം വരുത്തുമെന്ന് നിങ്ങള്‍ പറഞ്ഞു.ഞങ്ങളുടെ ആരോഗ്യത്തിന് 5 ലക്ഷം രൂപ നല്‍കുമെന്ന് നിങ്ങള്‍ പറഞ്ഞു. ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും.’- മോദിയുടെ ചിത്രം ചുംബിക്കും മുമ്പ് കര്‍ഷകന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button