പുതിയ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചവാതകത്തിന്റെ വിലയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിരിക്കുന്നത്. ഇതോടെ, കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 2,034 രൂപയായി.
കഴിഞ്ഞ മാർച്ചിൽ വാണിജ്യ സിലിണ്ടറിന് 350 രൂപ വരെ ഉയർത്തിയിരുന്നു. ഇത്തവണ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. പാചക വാതക വില കുറഞ്ഞങ്കിലും, സംസ്ഥാനത്ത് ഇന്ന് മുതൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ 2 രൂപ സെസ് പ്രാബല്യത്തിലാകും.
Also Read: മോഷണം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
Post Your Comments