KottayamLatest NewsKeralaNattuvarthaNews

ഓ​ട്ടോ​ഡ്രൈ​വ​റെ വധിക്കാൻ ശ്രമം : നാ​ലു​ പേ​ർ പിടിയിൽ

പു​ഞ്ച​വ​യ​ൽ ക​ല്ല​ക്കു​ന്നേ​ൽ സു​ന്ദ​ര​ൻ എ​ന്ന് വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത് (27), പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം ഭാ​ഗ​ത്ത് ദ​യാ​ഭ​വ​നി​ൽ പ്ര​ണ​വ് സി. ​വി​ജ​യാ​ന​ന്ദ് (28), പു​ഞ്ച​വ​യ​ൽ കൊ​ച്ചു​മ​മ്പ​ല​ത്ത് സു​രേ​ഷ് ഗോ​പി (48), പു​ഞ്ച​വ​യ​ൽ നൂ​ലു​വേ​ലി​ൽ എ​ൻ.​ജെ. അ​ജ്മ​ൽ (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വധിക്കാൻ ശ്രമം നടത്തിയ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. പു​ഞ്ച​വ​യ​ൽ ക​ല്ല​ക്കു​ന്നേ​ൽ സു​ന്ദ​ര​ൻ എ​ന്ന് വി​ളി​ക്കു​ന്ന ര​ഞ്ജി​ത്ത് (27), പു​ഞ്ച​വ​യ​ൽ പാ​ക്കാ​നം ഭാ​ഗ​ത്ത് ദ​യാ​ഭ​വ​നി​ൽ പ്ര​ണ​വ് സി. ​വി​ജ​യാ​ന​ന്ദ് (28), പു​ഞ്ച​വ​യ​ൽ കൊ​ച്ചു​മ​മ്പ​ല​ത്ത് സു​രേ​ഷ് ഗോ​പി (48), പു​ഞ്ച​വ​യ​ൽ നൂ​ലു​വേ​ലി​ൽ എ​ൻ.​ജെ. അ​ജ്മ​ൽ (28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10-ന് ​ആണ് സംഭവം. പ്രതികൾ പു​ഞ്ച​വ​യ​ൽ ഭാ​ഗ​ത്ത് വ​ച്ച് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി എ​ത്തി​യ ആ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്തി​ന് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button