ശ്രീനഗര്‍ : രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരസംഘങ്ങളെ സഹായിച്ച 350 കരാറുകാരെ ജമ്മു കശ്മീര്‍ ഭരണകൂടം സസ്പെന്‍ഡ് ചെയ്തു. 40 പേരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കരാറുകാര്‍ക്ക് ഇനി സര്‍ക്കാര്‍ കരാറൊന്നും നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
Read Also: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ജമ്മു കശ്മീര്‍ സിഐഡിയുടെ റിപ്പോര്‍ട്ട് പ്രകാരം വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്ന കരാറുകാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തി. ഈ കരാറുകാര്‍ സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് വന്‍തുക സമ്പാദിക്കുന്നതായും, ഈ പണം ഭീകരവാദികള്ക്കെ സഹായിക്കാന്‍ നല്‍കുന്നതായും സിഐഡി കണ്ടെത്തി. ചില കരാറുകാരും അവരുടെ ബന്ധുക്കളും തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നു. ഈ കരാറുകാരും അവരുടെ ബന്ധുക്കളും തീവ്രവാദ ഫണ്ടിംഗില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തി.
ഭീകരതയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും 350 കരാറുകാരുടെ ജോലികള്‍ നിര്‍ത്തിവെക്കുകയും മറ്റ് 650 കരാറുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇവര്‍ക്ക് അനുകൂലമായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ ഈ 650 കരാറുകാര്‍ക്ക് ഇനി ജോലി തുടരാനാകൂ. പുതിയ കരാറുകാര്‍ സിഐഡിക്കും പൊലീസിനും മുമ്പാകെ ഹാജരാകണമെന്നും ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
Post Your Comments