Latest NewsNewsBusiness

നടപ്പു സാമ്പത്തിക വർഷത്തെ അവസാന വ്യാപാര ദിനം ആഘോഷമാക്കി വിപണി, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1 ശതമാനം വീതമാണ് ഉയർന്നത്

നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ഇന്ന് ഓഹരി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 1,031.43 പോയിന്റ് വരെയാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,991.52- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 279.05 പോയിന്റ് നേട്ടത്തിൽ 17,359.75- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1 ശതമാനം വീതമാണ് ഉയർന്നത്.

സെൻസെക്സിൽ ഇന്ന് 2,393 കമ്പനികളുടെ ഓഹരികൾ ഉയർന്നും, 1,165 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 125 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ ഇന്ത്യ, ടാറ്റാ മോട്ടേഴ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്, ആക്സിസ് ബാങ്ക്, വിപ്ലവ തുടങ്ങിയവയുടെ ഓഹരികൾക്ക് മികച്ച നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. അതേസമയം, അപ്പോളോ ഹോസ്പിറ്റൽ, അദാനി പോർട്ട്സ്, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: കൊളസ്ട്രോൾ കുറയ്ക്കാന്‍ സവാള

shortlink

Related Articles

Post Your Comments

Related Articles


Back to top button