സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഭൂമിയുടെ ന്യായവില ഉയരും. റിപ്പോർട്ടുകൾ പ്രകാരം, നാളെ മുതൽ ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാവുക. ഇതിന് ആനുപാതികമായി രജിസ്ട്രേഷൻ ചെലവും ഉയരുന്നതാണ്. സെന്റിന് ഒരു ലക്ഷം രൂപ ന്യായവിലയുണ്ടായിരുന്ന ഭൂമിക്ക് ഏപ്രിൽ 1 മുതൽ 1,20,000 രൂപയായാണ് ഉയരുക. ന്യായവില ഒരു ലക്ഷമായിരുന്നപ്പോൾ 10,000 രൂപയായിരുന്ന രജിസ്ട്രേഷൻ ഫീസ്, ന്യായവില 1,20,000 ആകുന്നതോടെ 12,000 രൂപയായാണ് വർദ്ധിക്കുക.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010- ൽ നിലവിൽ വന്ന ശേഷം ആറാം തവണയാണ് വർദ്ധിപ്പിക്കുന്നത്. 2014-ൽ 50 ശതമാനത്തോളം ന്യായവില ഉയർത്തിയിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി 10 ശതമാനം വീതമാണ് ന്യായവില വർദ്ധിപ്പിച്ചത്. 13 വർഷത്തിനിടെ ന്യായവിലയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Also Read: ഡയറ്റില്‍ പുതിനയില ഉള്‍പ്പെടുത്തിയാല്‍, അറിയാം പുതിനയില നമുക്കേകുന്ന ഈ ഗുണങ്ങള്‍…
ഇത്തവണ നടന്ന ബജറ്റിൽ കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസും, അപേക്ഷയുടെ പരിശോധനാ ഫീസും കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എത്രയാണ് ഫീസ് വർദ്ധിപ്പിക്കുന്നത് എന്നത് സംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ന്യായവില ഉയരുന്നതിനാൽ മാർച്ച് 31- നു മുൻപ് രജിസ്ട്രേഷൻ സംബന്ധമായ പ്രക്രിയകൾ പൂർത്തീകരിക്കാൻ കൂടുതൽ ആളുകൾ എത്തുന്നതോടെ സബ് രജിസ്റ്റർ ഓഫീസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Post Your Comments