KeralaLatest NewsNews

അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയാണ് അബുദാബി കിരീടവകാശിയായി പ്രഖ്യാപിച്ചത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ശൈഖ് ഖാലിദ്.

Read Also: പ്രവാസിയാണോ? നാട്ടിലെ ബില്ലുകൾ ഇനി എളുപ്പത്തിൽ അടയ്ക്കാം, പുതിയ സംവിധാനവുമായി കാനറ ബാങ്ക്

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഹസ ബിൻ സായിദ് അൽ നഹ്യാൻ, തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ അബുദാബി ഉപ ഭരണാധികാരികൾ ആയും നിയമിച്ചു. ദേശീയ സുരക്ഷാ തലവനായാണ് ഇതിന് മുൻപ് ശൈഖ് ഖാലിദ് നിയമിതനായിട്ടുള്ളത്.

Read Also: എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്, പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികളുടെ ധനസഹായം തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button