ന്യൂഡല്‍ഹി : ഇസ്രയേലിലെ ജെറുസലേമില്‍ നിന്ന് ആശംസകള്‍ അറിയിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ ഭീഷണിയുമായി മതമൗലിക വാദികള്‍ രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സച്ചിന് ജറുസലേം നഗരത്തിലെ അല്‍-അഖ്സ മസ്ജിദിന് മുന്നില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ചത് . വിനോദയാത്രയായിരുന്നു ഇതെന്നും സച്ചിന് കുറിപ്പില്‍ പറഞ്ഞു. ഈ ചിത്രത്തിന്റെ ഹാഷ്ടാഗില് israel എന്ന് സച്ചിന് എഴുതിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സച്ചിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്ലാമിസ്റ്റുകള്‍ രംഗത്തെത്തിയത് .
മുസ്ലീം മതവിശ്വാസികള്‍ ഈ ഫോട്ടോയെ എതിര്‍ക്കുന്നു. ജറുസലേം ഇസ്രയേലിന്റെ ഭാഗമല്ലെന്നും പലസ്തീന്റെ ഭാഗമാണെന്നും അവര്‍ പറയുന്നു. ജാക്കറ്റും തലയില്‍ തൊപ്പിയും ധരിച്ച് നില്ക്കുന്ന സച്ചിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു . പശ്ചാത്തലത്തില്‍, അല്‍-അഖ്സയ്ക്കൊപ്പം മറ്റ് ചിലര്‍ ഗ്രൂപ്പ് സെല്‍ഫി എടുക്കുന്നത് കാണാം. സച്ചിന് 3 വ്യത്യസ്ത കോണുകളില്‍ നിന്ന് അല്‍-അഖ്സയുടെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ‘ എന്റെ ആശംസകള്‍’ ജെറുസലേമില്‍ നിന്ന് എന്ന് അടിക്കുറിപ്പായി സച്ചിന് എഴുതി, കൂടാതെ ഇംഗ്ലീഷില്‍ ഇസ്രയേല്‍ എന്ന ഹാഷ്ടാഗും വച്ചിട്ടുണ്ട്.
സച്ചിന് ടെണ്ടുല്‍ക്കറുടെ ഈ ഫോട്ടോ 12 ലക്ഷത്തിലധികം ഉപയോക്താക്കള്‍ ലൈക്ക് ചെയ്തപ്പോള്‍ പല മുസ്ലീം ഉപയോക്താക്കള്‍ക്കും അണ്ലൈക്കാണ് ചെയ്തത് . ഈ ഉപയോക്താക്കളില്‍ പലരും സച്ചിനെ ഇനി ആരാധിക്കില്ലെന്നും പറയുന്നു . കമന്റ് ബോക്സില്‍ ചിലര്‍ ജറുസലേമിനെ പലസ്തീന് എന്നാണ് വിശേഷിപ്പിച്ചത്.
Post Your Comments