
ചങ്ങനാശ്ശേരി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് അന്തരിച്ചു. ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.റ്റി മാർക്കോസിന്റെ ഭാര്യ ഗ്രേസി മാർക്കോസ് ആണ് അന്തരിച്ചത്. 68 വയസായിരുന്നു. സംസ്‌ക്കാരം നാലുന്നാക്കൽ സെന്റ്. ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടക്കും. അഞ്‍ജുവിനെ കൂടാതെ അജിത്ത് എന്നൊരു മകനും ഇവർക്കുണ്ട്.
Post Your Comments