Latest NewsNews

ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

രാം നവമി ആഘോഷങ്ങളോടനുബന്ധിച്ച് ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടിരുന്നത്

ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് അപകടം നടന്നത്. ക്ഷേത്ര കിണറിന്റെ മേൽക്കൂര തകർന്നാണ് അപകടം. മുപ്പതിലധികം ആളുകൾ കിണറ്റിൽ വീണു. ഇവരിൽ 19 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകളും ഇൻഡോറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

രാം നവമി ആഘോഷങ്ങളോടനുബന്ധിച്ച് ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതിനിടെ നിരവധി ആളുകൾ കിണറിന്റെ മേൽക്കൂരയിൽ തുടർച്ചയായി ചവിട്ടിയതാണ് ദുരന്തത്തിന് കാരണമായത്. കയറും ഏണിയും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നിർഭാഗ്യകരമായ സംഭവമാണെന്നും, രക്ഷാപ്രവർത്തനം തുടരുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

Also Read: ചിന്തയുടെ വാഴക്കുല ഒറ്റയ്ക്കല്ല, പ്രബുദ്ധ കേരളം പുരോഗമിക്കുന്നു എന്നതിന്റെ തെളിവ് ഇതാ: സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button