റിയാദ്: ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്‌കൂളിന്റെ ബസാണ് തീപിടുത്തത്തെ തുടർന്ന് കത്തിനശിച്ചത്. ഇന്ധനം നിറക്കാൻ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്.
Read Also: പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസിനെ വരവേൽക്കാൻ ഒരുങ്ങി രാജ്യം, അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. ബസ് പൂർണ്ണമായും കത്തി നശിച്ചതായി അധികൃതർ വ്യക്തമാക്കി. ആളപായമൊന്നും ഉണ്ടായിട്ടില്ല. തീപിടുത്തം ഉണ്ടായ സമയത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളുണ്ടായിരുന്നില്ല. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. അലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർഥികൾക്ക് ഗതാഗത സേവനം നൽകുന്നതിനുള്ള കരാറേറ്റെടുത്ത തത്വീർ എജ്യുക്കേഷനൽ സർവ്വീസസ് കമ്പനി ബസാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻ തന്നെ തത്വീർ എജ്യുക്കേഷനൽ സർവീസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തി.
Post Your Comments