KeralaLatest NewsNewsBusiness

കേരളത്തെ ലക്ഷ്യമിട്ട് ആമസോൺ, കയറ്റുമതി വർദ്ധിപ്പിക്കാൻ നീക്കം

കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പ്രധാന വിപണി അമേരിക്ക, യുകെ എന്നിവയാണ്

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമനായ ആമസോൺ കേരളത്തിലേക്കും ശ്രദ്ധ പതിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും ഇ- കൊമേഴ്സ് കയറ്റുമതി വർദ്ധിപ്പിക്കാനാണ് ആമസോൺ പദ്ധതിയിടുന്നത്. നിലവിൽ, ആമസോൺ ഗ്ലോബൽ സെല്ലിംഗ് പ്രോഗ്രാമിൽ 1,500-ലധികം കയറ്റുമതിക്കാരാണ് ഉള്ളത്. ഇവരുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ആമസോണിന്റെ നീക്കം. പ്രധാനമായും എറണാകുളം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, മലപ്പുറം, എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ കയറ്റുമതിക്കാർ ഉള്ളത്.

പ്രവർത്തനം വിപുലീകരിക്കുന്നതിലൂടെ കേരളത്തിലെ ചെറുകിട സംരംഭകർക്കും, സ്റ്റാർട്ടപ്പുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ ആമസോൺ വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള അവസരമാണ് ആമസോൺ ഒരുക്കുന്നത്. ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ പ്രധാന വിപണി അമേരിക്ക, യുകെ എന്നിവയാണ്. അതേസമയം, യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കണ്ണൂരിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങൾക്കും, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങൾക്കുമാണ് വിദേശ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.

Also Read: മുന്നോക്ക സമുദായ പദവി തേടിയവരിൽ കെ പി യോഹന്നാന്റെ ദി ബിലീവേഴ്‌സ് ചര്‍ച്ച്‌ ഉൾപ്പെടെ നാല് ക്രിസ്ത്യൻ ഗ്രൂപ്പുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button