
ചാരുംമൂട്: ആലപ്പുഴയില്‍ കസ്റ്റഡിയിൽ എടുത്ത യുവാവ് ലോക്കപ്പിലെ ശുചി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇലിപ്പക്കുളം പ്രകാശ് ഭവനത്തിൽ പ്രിൻസാണ് ( 23 ) ആത്മഹത്യക്ക് ശ്രമിച്ചത്. വള്ളികുന്നം സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന പ്രിൻസിനെയും സുഹൃത്ത് അശ്വിനെയുമാണ് (21) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
എന്നാൽ ഇവരെ യഥാസമയം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും ലോക്കപ്പ് മുറിയിൽ അടക്കുകയായിരുന്നു. ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് വിവരം. നിരീക്ഷണ കാമറയിലൂടെ സംഭവം പാറാവ് ചുമതലക്കാരന്റെ ശ്രദ്ധയിൽപ്പെട്ടുകയായിരുന്നു.
തുടർന്ന് ഇയാളെ കറ്റാനത്തെ സ്വകാര്യാശുപതിയിലും അവിടെ നിന്ന് കായംകുളം ഗവ. ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. ഇതിനിടെ വിഷയത്തില്‍ സ്റ്റേഷനിലെ പൊലീസുകാരുടെ വീഴ്ച സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി റിപ്പോർട്ട് തേടിയതായാണ് സൂചന. ഇവരെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മദ്യലഹരിയിൽ പിടിച്ചവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്ന നിയമം പാലിച്ചില്ലെന്നാണ് ആരോപണം.
Post Your Comments