Latest NewsKeralaNews

‘വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ’: ഭാവി വരൻ റോബിനെതിരായ ആരോപണത്തില്‍ ആരതി പൊടിയുടെ മറുപടി, മാസെന്ന് ആരാധകർ

ബി​ഗ് ബോസ് നാലാം സീസണിലെ താരം റോബിനിത് മോശം സമയമാണെന്നാണ് ആരാധകരുൾപ്പെടെ പറയുന്നത്. സീസൺ 5 തുടങ്ങിയിട്ടും ആരാധകവൃത്തം ഇപ്പോഴും റോബിന് ചുറ്റുമാണ്. ഒപ്പം വിമർശനങ്ങൾക്കും കുറവില്ല. നാല് ഭാ​ഗത്ത് നിന്നും തുടരെ വിമർശനങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് റോബിനെതിരെ. ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങളാണ് സാഹചര്യം വഷളാക്കിയത്. ഇപ്പോഴിതാ ഏതാനും ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ. റോബിന് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് ഭാവി വധു ആരതി പൊടി.

ഇത്രയധികം വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആദ്യത്തെ പ്രതികരണത്തിന് അപ്പുറം റോബിന്‍ നിശബ്ദനാണ്. അടുത്തിടെ കാര്യമായ അഭിമുഖവും റോബിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് റോബിന്‍റെ കാമുകിയായ ആരതി പൊടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരതിയുടെ പ്രതികരണം. ‘അവഹേളിക്കപ്പെട്ടാൽ നിങ്ങൾ നിശ്ബ്ദനായിരിക്കുക. അതാണ് അവരെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത്. വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ‌’, ആരതി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയില്‍ പറയുന്നത് ഇതാണ്. റോബിന്‍റെ ചിത്രത്തോടെയാണ് പോസ്റ്റ്. അതിനാല്‍ തന്നെ റോബിനെതിരായ ആരോപണത്തിന്‍റെ മറുപടിയാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാണ്.

അടുത്തിടെയാണ് റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മിൽ പരിചയപ്പെട്ടതും പ്രണയത്തിലായതുമെല്ലാം പ്രേക്ഷകരറിഞ്ഞതാണ്. റോബിന്റെ എൻ​ഗേജ്മെന്റ് ആരാധകർ ആഘോഷമാക്കിയിരുന്നു. ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണിവർ. ബി​ഗ് ബോസ് വീടിനകത്തെ സ്ട്രാറ്റജികളും പെരുമാറ്റങ്ങളും വീടിന് പുറത്തും കാണിക്കുന്നതാണ് റോബിനെ സ്വയം നശിപ്പിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. സ്വന്തം കരിയറിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോയാൽ റോബിനുള്ള ജനപ്രീതി നിലനിൽക്കുമെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button