രാജ്യത്ത് 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഇപിഎഫ്ഒ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്കിൽ 0.5 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.15 ശതമാനം പലിശ ലഭിക്കും. നിലവിൽ, നിക്ഷേപങ്ങൾക്ക് 8.10 ശതമാനം പലിശയാണ് നൽകുന്നത്.
റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഇന്ന് നടത്തിയ യോഗത്തിലാണ് നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത്. ഇവ സർക്കാർ അംഗീകരിച്ചാൽ ഉടൻ തന്നെ പ്രാബല്യത്തിലാകുന്നതാണ്. 2021- 22 സാമ്പത്തിക വർഷത്തിലെ പലിശ 2022 മാർച്ചിലാണ് ഇപിഎഫ്ഒ പരിഷ്കരിച്ചത്. ഏകദേശം അഞ്ച്
കോടിയോളം വരിക്കാർക്ക് നിക്ഷേപത്തിനുള്ള പലിശ 2020-21- ലെ 8.50 ശതമാനത്തിൽ നിന്നും, 8.10 ശതമാനമായാണ് വെട്ടിച്ചുരുക്കിയത്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്.
Also Read: വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ വടം പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം
Post Your Comments