ആഗോള തലത്തിലെ ബാങ്കിംഗ് പ്രതിസന്ധികൾ അകന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് വിരാമമിട്ടാണ് ഇന്ന് ആഭ്യന്തര സൂചികകൾ മുന്നേറിയത്. ബിഎസ്ഇ സെൻസെക്സ് 126 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 57,635- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40 പോയിന്റ് നേട്ടത്തിൽ 16,985- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ 919 ഓഹരികൾ ഉയർന്നും, 2,718 ഓഹരികൾ ഇടിഞ്ഞും, 151 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, സൺ ഫാർമ, സിപ്ല, എസ്ബിഐ തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്പറേഷൻ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ഒളിമങ്ങാത്ത ചിരിയോർമ്മ: ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
Post Your Comments