KeralaLatest NewsNews

നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ഉത്തരവിറക്കി ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറി: പ്രതിഷേധം ശക്തം

കോട്ടയം: നോമ്പുതുറ സമയത്ത് സൈറൺ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭ സെക്രട്ടറിയുടെ ഉത്തരവില്‍ പ്രതിഷേധം ശക്തം. ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലാത്ത ഒരു നടപടിയാണ് നഗരസഭ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും ഉത്തരവിനെതിരെ നടപടി സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദി പ്രതികരിച്ചു.

സമരത്തിനൊപ്പം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കി. വിവിധ തൊഴിലാളി യൂണിയനുകളും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിവാദപരമായ ഉത്തരവ് നഗരസഭ സെക്രട്ടറി പുറത്തിറക്കിയത്. നോമ്പുതുറ സമയത്ത് മുൻസിപ്പൽ സൈറൺ മുഴക്കണം എന്നാണ് നഗരസഭ സെക്രട്ടറി രേഖമൂലം നിർദേശം നൽകിയ നിർദ്ദേശം. കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button