മാള: കിടപ്പു രോഗിയായ എണ്‍പത്തെട്ടുകാരനെ പരിചരിക്കാന്‍ വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ അറുപത്തേഴുകാരന് അറസ്റ്റില്‍. പുത്തന്‍ചിറ ചക്കാലയ്ക്കല്‍ മത്തായി(67)യാണ് മാള പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിദേശത്തുള്ള മക്കളാണ് അച്ഛനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. ഇരുവരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
അവശനിലയിലായ എണ്‍പത്തെട്ടുകാരനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മുറിയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേല്‍പ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കിട്ടിയത്.
ജനുവരി ഒന്നിനായിരുന്നു സംഭവം. പിന്നീട് പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരിയില്‍ മരിച്ചു. എസ്.എച്ച്.ഒ. സജിന്‍ശശിയുടെ നേതൃത്വത്തില്‍ എസ്ഐ.മാരായ വി.വി. വിമല്‍, സി.കെ. സുരേഷ്, ചന്ദ്രശേഖരന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Post Your Comments