
കാഞ്ഞാണി: കൂട്ടുകാരുമൊത്ത് കായലിൽ കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അന്തിക്കാട് ചിറ്റുർ ബബീഷ് മകൻ ആദേവ് (12) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പാലാഴിയിൽ ബന്ധുവീട്ടിലേക്ക് വന്നതാണ് ആദേവ്. ബന്ധുവീടിന്റെ സമീപത്തുള്ള രാമൻ കായലിലേക്ക് കക്ക വാരുന്നതിന് കൂട്ടുകാരുമൊത്ത് പോയപ്പോഴാണ് സംഭവം. കക്ക വാരുന്നതിനിടയിൽ ഫിക്സ് വന്നതോടെ മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also :ഉണ്ണിക്കുട്ടന്റെ ലോകം: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ
കുട്ടി വർഷങ്ങളായി ഫിക്സിന് ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. കണ്ടശാംകടവ് പ്രെഫ. ജോസഫ് മുണ്ടശേരി സ്മാരക ഹയർസെക്കൻഡറി സ്കുളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അമ്മ: ശ്യാമ. സഹോദരങ്ങൾ: അതിഥി, ആദിലക്ഷ്മി.
Post Your Comments