വരുന്ന സാമ്പത്തിക വർഷത്തിലെ എം.പി.സി മീറ്റിംഗ് ഷെഡ്യൂൾ പുറത്തിറക്കി ആർബിഐ. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും, അതനുസരിച്ച് പണനയം രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് എം.പി.സി ദ്വൈമാസ യോഗം സംഘടിപ്പിക്കുന്നത്. ആദ്യത്തെ യോഗം 2023 ഏപ്രിൽ 3-5 തീയതികളിലാണ് നടക്കുക. രണ്ടാമത്തെ യോഗം ജൂൺ 6-8 തീയതികളിൽ നടക്കും.
മൂന്നാമത്തെ യോഗം ഓഗസ്റ്റ് 8- 10 തീയതികളിലും, നാലാമത്തെ യോഗം ഒക്ടോബർ 4-6 തീയതികളിലും, അഞ്ചാമത്തെ യോഗം ഡിസംബർ 6-8 തീയതികളിലുമായാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആറാമത്തെ ദ്വൈമാസ യോഗം 2024 ഫെബ്രുവരി 6-8 തീയതികളിലാണ് നടക്കുക. ആർബിഐ ഗവർണറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ധനനയ കമ്മിറ്റിയിൽ രണ്ട് കേന്ദ്ര ബാങ്ക് പ്രതിനിധികളും, മൂന്ന് ബാഹ്യ അംഗങ്ങളുമാണ് ഉണ്ടാവുക.
Also Read: രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം
Post Your Comments