തിരുവനന്തപുരം: കാേവളം – കാരാേട് ബെെപാസിൽ ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴി തിരിച്ച് വിടാൻ നിരത്തിയിരുന്ന കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്കിന്റെ ഉടമസ്ഥനായുള്ള അന്വേഷണം വിഴിഞ്ഞം പൊലീസ് ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവത്തിൽ പരാതിയുമായി ആരുമെത്താത്തതിലും ദുരൂഹത നിറയ്ക്കുന്നു. ബൈക്ക് റേസിംഗ് ഏറെ നടക്കുന്ന കോവളം- കാരോട് ബൈപ്പാസിൽ പുന്നക്കുളത്തിന് സമീപമാണ് ബൈക്ക്.
നിർമ്മാണത്തിലിരിക്കെ മാസങ്ങൾക്ക് മുൻപുണ്ടായ മഴയിൽ തകർന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച അധികൃതർ വാഹനങ്ങളെ ഇവിടെ നിന്ന് സർവ്വിസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. ഓട നിർമ്മിക്കുന്നതിനായുള്ള കൂറ്റൻ സിമന്റ് സ്ലാബ് കൊണ്ട് ബൈപ്പാസ് അടച്ച് അപകട സൂചനയും നൽകിയിരുന്നു.
പത്തടിയോളം പൊക്കമുള്ള സ്ലാബിനുള്ളിൽ പതിക്കണമെങ്കിൽ ബൈക്ക് അമിത വേഗത്തിലായിരിക്കാമെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നു. കോവളം മുതലുള്ള ബൈപ്പാസ് മേഖല മത്സര വാഹന ഓട്ടക്കാരുടെയും ലഹരികടത്തുകാരുടെയും കേന്ദ്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments