Latest NewsNewsBusiness

വൈദ്യുത വാഹനങ്ങളുടെ പ്രിയ വിപണിയായി കേരളം മാറുന്നു, ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന

2023 ജനുവരിയിൽ 5,220 യൂണിറ്റ് വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്

സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നതായി റിപ്പോർട്ട്. പരിവാഹൻ രജിസ്ട്രേഷനിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 2023 ഫെബ്രുവരിയിൽ 6,401 വൈദ്യുത വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളിൽ എത്തിയത്. ഇതോടെ, സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന എക്കാലത്തെയും ഉയരത്തിൽ എത്തിയിരിക്കുകയാണ്. 2023 ജനുവരിയിൽ 5,220 യൂണിറ്റ് വൈദ്യുത വാഹനങ്ങളാണ് വിറ്റഴിച്ചത്.

2022 ഫെബ്രുവരിയിലെ 2,177 യൂണിറ്റുകളെക്കാൾ 294 ശതമാനം അധികമാണ് ഈ വർഷം ഫെബ്രുവരിയിലെ വിൽപ്പന. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡീസൽ വാഹന വിൽപ്പനയെ പിന്തള്ളിയാണ് വൈദ്യുത വാഹന വിൽപ്പന മുന്നേറിയിരിക്കുന്നത്. 2023 ജനുവരിയിൽ 4,524 ഡീസൽ വാഹനങ്ങളും, ഫെബ്രുവരിയിൽ 4,402 ഡീസൽ വാഹനങ്ങളുമാണ് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളത്. ദീർഘകാല അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ വാഹനങ്ങളെക്കാൾ പരിപാലന ചെലവ് താരതമ്യേന കുറവായതിനെത്തുടർന്നാണ് ഭൂരിഭാഗം ആളുകളും വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചത്.

Also Read: അനുമോളെ കൊന്ന വിജേഷ് പിടിയിലായപ്പോള്‍ ആദ്യം ചോദിച്ചത് വല്ലതും കഴിക്കാന്‍ മേടിച്ച്‌ തരണേ എന്ന്: പട്ടിണി മൂലം അവശനിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button