ഒടുവിൽ കുഴിമാടത്തിലേക്ക് ബൈജു രാജുവിനെ ഒരു നോക്ക് കാണാൻ നാടകീയമായി പോലീസ് അകമ്പടിയോടെ പൊന്നോമന മകൾ എത്തി

ബൈജു രാജിന്റെ പൊന്നോമന മകൾ 6 വയസുകാരി ഒടുവിൽ പിതാവിന്റെ ശരീരം ഒരുനോക്കു കാണാൻ എത്തി. രാവിലെ മുതൽ ബൈജു രാജുവിന്റെ പിതാവ് പല മാധ്യമങ്ങളോടും അവന്റെ പിഞ്ചോമനയെ കാണിക്കാതെ സംസ്കരിക്കില്ല എന്ന് പറഞ്ഞിരുന്നു. ഒടുവിൽ വീട്ടിൽ നിന്ന് പള്ളിയിലേക്കെടുത്ത ശേഷം കുഴിമാടത്തിൽ അടക്കുന്നതിനു തൊട്ടുമുമ്പാണ് നാടകീയമായി കുട്ടിയെ വീട്ടുകാർ എത്തിച്ചത്.

ഒരു നോക്ക് പിതാവിനെ കാണാൻ കുട്ടിയേ അനുവദിക്കാൻ 2 ദിവസങ്ങളായി ബന്ധുക്കൾ നടത്തിയ ശ്രമം ഒടുവിൽ ഫലം കാണുകയായിരുന്നു. പൊന്നോമന മോൾ വൈകിട്ട് വരെ കാത്തിരുന്നിട്ടും പിതാവിനെ അവസാനമായി കാണാൻ എത്തിയില്ലെന്ന നൊമ്പരത്തോടെ കരഞ്ഞ് തളർന്ന് ബൈജു രാജുവിന്റെ കുടുംബം മൃതദേഹം അടക്കം ചെയ്യാൻ പള്ളിയിലേക്ക് യാത്രയായി. എന്നാൽ പള്ളിയിൽ നിന്നും കുഴിമാടത്തിലേക്ക് മൃതദേഹം എടുത്തപ്പോൾ വളരെ നാടകീയമായി പൊന്നോമന മോൾ ഓടി എത്തുകയായിരുന്നു.

മുഖം മൂടിക്കെട്ടി പോലിസുകാരുടെ അകമ്പടിയോടെയാണ് കുട്ടിയെ ഡാഡിയെ കാണിക്കാൻ കൊണ്ട് വന്നിരുന്നത്. മറ്റുള്ളവരെ മാറ്റി നിർത്തി ബൈജു രാജുവിന്റെ മുഖം കണ്ടതും അവൾ പൊട്ടിക്കരഞ്ഞു. കുട്ടി കരച്ചിൽ തുടങ്ങിയതോടെ സെക്കൻഡുകൾക്കുള്ളിൽ കുട്ടിയെ മടക്കി കൊണ്ട് പോവുകയായിരുന്നു.

ഏതാനും സെക്കന്റ് കൂടി കഴിഞ്ഞാൽ ബൈജു രാജു മണ്ണിലേക്ക് മടങ്ങുമായിരുന്നു. എന്തായാലും ചേതനയറ്റ പിതാവിന്റെ ശരീരം അവസാനം ഒരു നോക്ക് കാണാൻ മകൾ എത്തിയ ആശ്വാസത്തിലാണ്‌ ബന്ധുക്കൾ. . ഭർത്താവ് ബൈജു രാജുവിനെതിരേ ന്യൂസിലാന്റിൽ ഭാര്യ പ്രിയ കേസുകൾ നൽകിയിരുന്നു പിന്നീട് കേരളത്തിൽ വന്ന് ബൈജു രാജുവിനും അദ്ദേഹത്തിന്റെ പിതാവ് കൊച്ചു കുഞ്ഞ് എന്ന രാജുവിനും മാനസിക രോഗമുള്ള അമ്മക്കും എതിരേ ക്രൂരതയോടെ അന്നപ്രിയ ഗാർഹിക പീഢന കേസുകൾ നൽകി.

ഈ മനോവിഷമത്തിലാണ് ബൈജു ജീവനൊടുക്കിയത്. ബൈജുവിനെ താൻ ഒരുപാട് ഉപദേശിച്ചിട്ടുണ്ട് എന്നും അവള് പോകുന്നെങ്കിൽ പോകട്ടെ നിനക്ക് മറ്റൊരു നല്ല പെണ്ണിനെ കിട്ടുമെന്ന് ഒത്തിരി തവണ പറഞ്ഞിട്ടുണ്ട് എന്നും ബൈജുവിന്റെ അച്ഛൻ പറയുന്നു. എന്നാൽ സൂയിസൈഡ് ചെയ്യുന്നത് പാപമാണെന്ന് തനിക്കറിയാമെന്നും അതല്ലാതെ തന്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ല എന്നുമായിരുന്നു ബൈജുവിന്റെ മറുപടി എന്ന് പിതാവ് പറയുന്നു. .

 

Share
Leave a Comment