Latest NewsNewsBusiness

അതിവേഗം വളർന്ന് ആകാശ എയർ, വമ്പൻ വിപുലീകരണ പദ്ധതികൾ ഉടൻ ആരംഭിക്കും

ആകാശ എയർ ഇതിനോടകം തന്നെ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്

രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വമ്പൻ വിപുലീകരണ പദ്ധതികൾക്ക് തുടക്കമിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാനാണ് ആകാശ എയർ പദ്ധതിയിടുന്നത്. കൂടാതെ, വലിയ തോതിൽ നിയമനങ്ങളും ഉടൻ നടത്തുന്നതാണ്. ഈ സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ എണ്ണം 1.5 മടങ്ങായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ആകാശ എയർ ഇതിനോടകം തന്നെ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇവയിൽ 19 എണ്ണമാണ് കമ്പനി സ്വന്തമാക്കിയിട്ടുളളത്. അടുത്ത മാസമാണ് 20-ാമത്തെ വിമാനം ലഭിക്കുക. തുടർന്ന് വിദേശത്തേക്ക് സർവീസുകൾ നടത്താനുള്ള അനുമതി ആകാശ എയറിന് ലഭിക്കുന്നതാണ്. നിലവിൽ, പ്രതിദിനം 110 ആഭ്യന്തര സർവീസുകളാണ് ആകാശ എയർ നടത്തുന്നത്. ഏഴ് മാസങ്ങൾക്ക് മുൻപാണ് ആകാശ എയർ ആദ്യ സർവീസ് നടത്തിയത്. രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈൻ കൂടിയാണ് ആകാശ എയർ. നിലവിൽ, 2,000 ജീവനക്കാരാണ് ആകാശ എയറിൽ ജോലി ചെയ്യുന്നത്.

Also Read: എന്റെ ബോയ് ഫ്രണ്ട് വേറെ ആരോട് ചാറ്റ് ചെയ്താലും ഞാൻ വഴക്കിന് പോകില്ല, ആത്മഹത്യ ചെയ്യാനൊന്നും എനിക്ക് വയ്യ- ശ്രീലക്ഷ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button