കായംകുളം: പ്രവാസിയായ ബൈജുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയായ യുവതിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അതല്ല ഭാര്യയുടെ ഭാഗമാണ് ശരിയെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. യുവതിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും സദാചാര വിചാരണയിലും പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന രംഗത്ത്. ഒരു പെണ്ണ് മറ്റൊരാളുമായി പ്രണയത്തിലാകുന്നതോ, വീഡിയോ കോൾ ചെയ്യുന്നതോ, ലൈംഗിക സംസാരമുണ്ടാകുന്നതുമെല്ലാം പക്വതയോടെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കണമെന്ന് ശ്രീജിത്ത് പറയുന്നു.
ഭാര്യയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്ത് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരവും ദുഖകരവുമാണ് എന്നും അദ്ദേഹം പറയുന്നു. വിവാഹിതരായാൽ പോലും മറ്റ് ബന്ധങ്ങളിലേക്ക് സ്ത്രീയും പുരുഷനും ആകർഷിക്കപ്പെടാം അതൊരു സാമൂഹിക യഥാർഥ്യമാണ് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞില്ലെങ്കിൽ ലൈംഗികത മഹാസംഭവമായി കൊണ്ടുനടക്കുന്ന നാട്ടിൽ അർദ്ധരാത്രി സൂര്യൻ ഉദിച്ചുകൊണ്ടേയിരിക്കുമെന്നാണ് ശ്രീജിത്തിന്റെ നിരീക്ഷണം.
‘ഭാര്യമാരെ ദേവദമാരെപ്പോലെ പരിചരിക്കുന്ന, യാതൊരു അവിഹിതമോ, പരസ്ത്രീ ബന്ധമോ, എന്തിനേറെ ഒരു സ്ത്രീയെപ്പോലും നോക്കുകൊണ്ടോ വാക്കുകൊണ്ടോ നോക്കാത്ത, എല്ലാ സ്ത്രീകളെയും ഒരച്ഛൻ പെറ്റ മക്കളെപ്പോലെ നോക്കുന്ന ഫെയിസ്ബുക്ക് രാജ്യത്തെ കുലീനരായ മാന്യഗംഗാദര തിലകന്മാരായ കുല പുരുഷുമാർ ആ പെണ്ണിനെ തല്ലികൊല്ലണം എന്ന് ആക്രോശിക്കുന്നത് കണ്ടിട്ട് ആനന്ദത്താൽ എന്റെ ഹൃദയം ധൃതംഗപുളകിതമായി കോരിത്തരിക്കുന്നു. അല്ലേലും മറ്റൊരാളെ വീഡിയോ കോൾ ചെയ്ത ആ പെണ്ണാനണല്ലോ ഈ നാടിനും നമ്മളെപ്പോലുള്ള കുലപുരുഷന്മാർക്കും സ്ത്രീകൾക്കും ചീത്തപ്പേരുണ്ടാക്കുന്നത്. മൊട്ടയടിച്ച് ചാണകം പൊതിഞ്ഞു താലിബാനിലേക്ക് അയക്കണം ആ പെണ്ണിനെ’, ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ കുറിച്ചു.
ശ്രീജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
Post Your Comments