![](/wp-content/uploads/2023/03/arrest-t.jpg)
പത്തനംതിട്ട: കോഴഞ്ചേരി ഇലന്തൂർ ആശാരിമുക്കിൽ നിന്ന് 490 ലിറ്റർ സ്പിരിറ്റ് പിടികൂടി. പത്തനംതിട്ട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ഷാജിയും സംഘവും ചേർന്നാണ് കേസ് സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Read Also: ഒരു ദിവസത്തിനിടെ വീശിയടിച്ചത് 11 ചുഴലിക്കാറ്റുകൾ: വീടുകളും കെട്ടിടങ്ങളും തകർന്നു വീണു, 23 മരണം
ആശാരിമുക്ക് സ്വദേശി രാജേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന്റെ സമീപത്തുള്ള ആട് ഫാമിൽ നിന്നാണ് 35 ലിറ്ററിന്റെ 14 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധമുള്ള രതീഷ്, സജി എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ് നടന്നത്.
പ്രിവന്റീവ് ഓഫീസർമാരായ എസ് സുരേഷ് കുമാർ, ഡി സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി എ ഷിമിൽ, നിയാദ് എസ് പാഷ, ടി എൻ ബിനുരാജ്, സോമശേഖരൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി, ഡ്രൈവർ സതീശൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Post Your Comments