ആരോഗ്യകരമായ ജീവിതം നയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കാരറ്റ് ഏറെ ഏറെ ഗുണം ചെയ്യും. കണ്ണുകളുടെ ആരോഗ്യത്തിന് കാരറ്റ് ഗുണം ചെയ്യുമെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. എന്നാൽ കാരറ്റിന്റെ ഗുണങ്ങൾ അവിടെ മാത്രം അവസാനിക്കുന്നില്ല.
ക്യാരറ്റ് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും മികച്ചതാണ്. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നീ രണ്ട് ആന്റി ഓക്സിഡന്റുകള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യരറ്റ് ജ്യൂസ് അടിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.
കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഗുണം ചെയ്യും. അവയിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവാണ്, അതിനാൽ തന്നെ ദൈനംദിന ഭക്ഷണത്തിലും ഉൾപ്പെടുത്താം. വിറ്റാമിൻ എ, സി, കെ എന്നിവയിൽ ഉയർന്നതാണ്. ഇവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അറിയപ്പെടുന്നു.
കാരറ്റ് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കും. ഇതിൽ വിറ്റാമിൻ ബി6 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും.
കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു, കൂടാതെ പ്രമേഹവുമായി ബന്ധപ്പെട്ട കുടൽ ബാക്ടീരിയകൾക്കും ഇത് നല്ലതാണ്. ജ്യൂസിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ ഇതൊരു ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ്.
കാരറ്റ് ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ഇലാസ്തികത പ്രാപ്തമാക്കാനും സഹായിക്കുന്നു. കൂടാതെ, ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
കാരറ്റ് ജ്യൂസിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാനും സ്ട്രോക്കിനുള്ള സാധ്യത തടയാനും സഹായിക്കുന്നു.
Post Your Comments