ശരീരത്തിന്റെ നല്ല പ്രവർത്തനത്തിന് ആവശ്യമായ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് കാൽസ്യം. ഇത് എല്ലുകളും പേശികളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും ശരീരത്തിന്റെ PH നില സന്തുലിതമാക്കുന്നതിനും ഇത് സഹായിക്കുന്നു.
ശരീരത്തിലെ മതിയായ കാൽസ്യം പല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പേശികളുടെ സങ്കോചം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും കാൽസ്യം സഹായിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നത് അവരുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കുട്ടിക്കാലത്ത് ശക്തമായ എല്ലുകൾ ഉണ്ടാകുന്നത് ജീവിതത്തിലുടനീളം നല്ല അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്…’ – ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറഞ്ഞു.
ശരീരത്തിന് കാൽസ്യത്തിന്റെ ഏക ഉറവിടം പാലാണെന്ന് പലപ്പോഴും ആളുകൾ കരുതുന്നത്. എന്നാൽ പാൽ മാത്രമല്ല മറ്റ് പല ഭക്ഷണങ്ങൾ കൂടിയുണ്ടെന്ന് അവർ പറയുന്നു.
കാൽസ്യം, വിറ്റാമിൻ ബി കോംപ്ലക്‌സ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ എള്ള് ആരോഗ്യത്തിന് നല്ലതാണ്. കുട്ടികൾക്കുള്ള എള്ള് സ്മൂത്തിയിലോ സാലഡിലോ ചേർത്ത് കഴിക്കാം.
തൈര് ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. കാത്സ്യത്തിന്റെയും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുടെയും ഒരു റിക്ക് സ്രോതസ്സായ തൈര് പ്ലെയിൻ തൈര് ആയോ തൈര് ചോറിൽ ഒരു ചേരുവയായോ കഴിക്കാം.
Post Your Comments