തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ച കേസില്‍ രണ്ട് പേർ പൊലീസ് പിടിയിൽ. തമിഴ്നാട് തെങ്കാശി മാരിയമ്മന്‍ കോവില്‍ തെരുവില്‍ രാജേഷ് (36), വര്‍ക്കല അയിരൂര്‍, കിഴക്കുംപുറം,ചരുവിള വീട്ടില്‍ അനീസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച രാത്രി 11.30 മണിക്കാണ് സംഭവം നടന്നത്. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോയിന്റില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി കണക്ട് ചെയ്യുന്ന സമയം മര്യനാട് സ്വദേശിയായ സെബാസ്റ്റ്യനെ ആക്രമിച്ച്, പ്രതികള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
സെബാസ്റ്റ്യന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments