Latest NewsKeralaNews

മലയാളിയായ യുവതിയെ മൈസൂരിൽ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തി: ആൺസുഹൃത്ത് കസ്റ്റഡിയിൽ

മൈസൂർ: തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരിയിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ 30 കാരിയായ സെബീന ആണ് മരിച്ചത്. സംഭവത്തിൽ സെബീനയുടെ ആൺസുഹൃത്തിനെ പോലീസ് പിടികൂടി. സെബീനയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആൺസുഹൃത്ത് ഷഹാസിനെ പോലീസ് പിടികൂടിയത്. ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള വാക്കുതർക്കമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. കഴുത്തിലും വയറിലും അടികിട്ടിയ പാടുകൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക പത്രക്കുറിപ്പിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ കഴുത്തിന് വെട്ടേറ്റ സെബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആൺസുഹൃത്തിനൊപ്പമായിരുന്നു സെബീന മൈസൂരിൽ കഴിഞ്ഞിരുന്നതെന്നാണ് റിപ്പോർട്ട്.

മൈസൂരിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സെബീന. വിവാഹിതയായിട്ടും യുവതി ഭർത്താവുമായി പിണങ്ങി അകന്നു കഴിയുകയായിരുന്നു. മൈസൂരിൽ എത്തിയ ശേഷമാണ് ഷഹാസുമായി പരിചയപ്പെടുന്നത്. 10 വയസ്സുള്ള ഒരു മകനുണ്ട് സെബീനയ്ക്ക്. തൃശൂർ സ്വദേശി തന്നെയാണ് ആൺസുഹൃത്ത് ഷഹാസും. സരസ്വതിപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button