തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും 44,000 കടന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില വർദ്ധിക്കുന്നത്. കഴിഞ്ഞദിവസം 640 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ 480 രൂപയാണ് തിരിച്ചുകയറിയത്. തുടര്‍ന്ന്, ഇന്നും വില ഉയര്‍ന്നതോടെയാണ് വീണ്ടും 44,000 തൊട്ടത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 60 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ ഉയർന്നു. വിപണി വില 4565 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 90 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 44,000 കടന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടു.
എട്ടുദിവസത്തിനിടെ 3500 രൂപ വര്‍ദ്ധിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് വില 44,000-ല്‍ താഴെയെത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് അടുത്തിടെ വില ഉയരാന്‍ കാരണം.
Post Your Comments