കായംകുളം: ഭാര്യയും അവരുടെ വീട്ടുകാരും തന്നെ ചതിച്ചു എന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നും വെളിപ്പെടുത്തിയ ന്യൂസിലാന്‍ഡുകാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു ആരോപിച്ചിരുന്നത്. സംഭവത്തിൽ ബൈജുവിന് കുറച്ച് കൂടി പക്വത കാണിക്കാമായിരുന്നുവെന്ന തരത്തിലുള്ള അഭിപ്രായങ്ങളും സോഷ്യൽ മീഡിയകളിൽ നിറയുന്നത്. നടിയും ആക്ടിവിസ്റ്റുമായ ലാലി പി എം ബൈജുവിന്റെ ഭാര്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അത്തരമൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൃഷ്ണ പ്രസാദ് എന്ന യുവാവിന്റെ കുറിപ്പ് ഇങ്ങനെ:
ഇന്നലെ സോഷ്യൽ മീഡിയയിൽ കാര്യമായി പ്രചരിച്ച ഒരു വാർത്തയായിരുന്നു
“ഭാര്യയുടെ അവിഹിതത്തിൽ മനം നൊന്ത യുവാവ് ആത്മഹത്യ ചെയ്തു”
മരിക്കുന്നതിന് തൊട്ട് മുൻപ് രണ്ട് വീഡിയോകൾ അയാൾ പോസ്റ്റ് ചെയ്തിരുന്നു. ഒന്ന് മരിക്കുന്നതിന് തൊട്ട് മുന്പുള്ളത്. മറ്റൊന്ന് അയാളുടെ ഭാര്യയുടെ കുറ്റസമ്മത മൊഴിയാണ്. പക്ഷേ ആ വീഡിയോ ചിത്രികരിച്ചിരിക്കുന്നത് കഴിഞ്ഞ വര്ഷം മെയ് മാസത്തിലാണ്. ഏകദേശം ഒരു വര്ഷം മുൻപ്. അതിനു ശേക്ഷം ഒരു വർഷത്തിനുള്ളിൽ നടന്ന ഡോമെസ്റ്റിക് വയലൻസിന്റെ പേരിലാണ് അയാൾക്ക് അയാളുടെ മകളുടെ കസ്റ്റഡി നഷ്ടപെടുന്നത്. ഭാര്യയുടെ കുറ്റസമ്മത മൊഴിയിൽ നിന്നോ, അല്ലെങ്കിൽ അവളുടെ മൊബൈലിൽ നിന്ന് അയാൾ റിട്രൈവ് ചെയ്തേടുത്ത മെസ്സേജുകളിൽ നിന്നോ, അവൾ കാമുകനുമായി നേരിട്ട് മീറ്റ് ചെയ്തതിന്റെ യാതൊരു സുചനയും ലഭിക്കുന്നുമില്ല. എന്നാൽ കാമുകനുമായി കുറച്ചു കാലമായി അടുപ്പമുണ്ടെന്നും മോശമായ ചാറ്റുകൾ ചെയ്തിട്ടുണ്ടെന്നും അവർ സമ്മതിക്കുന്നുമുണ്ട്.
എന്നാൽ ആ കുറ്റസമ്മത മൊഴിക്ക് ശേക്ഷം ആ ബന്ധവും അവർ അവസാനിപ്പിച്ചു എന്ന് വേണം കരുതാൻ. കാരണം അതിന് ശേക്ഷം അങ്ങിനെ ഒരു ബന്ധം തുടർന്നതിന്റെ തെളിവോ അല്ലെങ്കിൽ അങ്ങിനെ തുടർന്നു എന്ന ആരോപണമോ അദ്ദേഹം ഉന്നയിച്ചിട്ടില്ല. ഇവിടെ ആ സംഭവം മറക്കാനോ മാപ്പ് കൊടുക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനെ തുടർന്നുണ്ടായ വഴക്കുകളാണ് കേസുകളിലേക്കും അദ്ദേഹത്തിന്റെ മരണത്തിലേക്കും നയിച്ചത്. ഒന്നുകിൽ ആ സംഭവത്തോടെ അവരുമായുള്ള ബന്ധം അദ്ദേഹത്തിന് അവസാനിപ്പിക്കാമായിരുന്നു അല്ലെങ്കിൽ മാപ്പ് കൊടുത്ത് പഴയ പോലെ കൂടെ കൂട്ടാമായിരുന്നു. രണ്ടും ചെയ്തില്ല. കുറച്ചു കൂടെ പക്വതയോടെ ഈ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് സ്വന്തം ജീവിതവും ജീവനും നഷ്ടപ്പെടില്ലായിരുന്നു.
Post Your Comments