Latest NewsNewsBusiness

ട്രോളന്മാർക്കും ഡിമാൻഡ്! പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ

കമ്പനിയുടെ ബ്രാൻഡ് മൂല്യം ഉയർത്തുന്ന തരത്തിലുള്ള ട്രോളുകളാണ് നിർമ്മിക്കേണ്ടത്

വിവിധ തരത്തിലുള്ള സമകാലിക പ്രശ്നങ്ങളും, മറ്റും ഹാസ്യരൂപേണയുള്ള അവതരണമാക്കി മാറ്റുന്നതാണ് ട്രോളുകൾ. അത്തരത്തിൽ ട്രോളുകൾ നിർമ്മിക്കാൻ കഴിവുള്ളവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള അവസരമാണ് ഇത്തവണ തേടിയെത്തിയിരിക്കുന്നത്. ബെംഗഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് ട്രോളന്മാരെ സ്വാഗതം ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘ചീഫ് മീം ഓഫീസർ’ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ട്രോൾ ഉണ്ടാക്കുന്നവർക്ക് പുറമേ, ഈ പോസ്റ്റിലേക്ക് ആളുകളെ റഫർ ചെയ്യുന്നവർക്കും കമ്പനി സമ്മാനം വാഗ്ദാനം ചെയ്യുന്നുണ്ട്.

സമകാലിക സംഭവങ്ങളെ കുറിച്ച് കൃത്യമായ ധാരണയും, അവ നർമ്മ രൂപത്തിൽ അവതരിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഈ തസ്തികയിലേക്ക് അപേക്ഷ നൽകാവുന്നതാണ്. പ്രതിമാസം ഒരു ലക്ഷം രൂപ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. കമ്പനി പുറത്തിറക്കിയ പ്രത്യേക ഫോം പൂരിപ്പിച്ച ശേഷം ആളുകളുടെ പേരുകൾ റഫർ ചെയ്യാൻ സാധിക്കും. ഈ ഒഴിവിലേക്ക് ശരിയായ വ്യക്തിയെ നിർദ്ദേശിക്കുന്നവർക്ക് ഐപാഡ് ആണ് സമ്മാനമായി ലഭിക്കുക.

Also Read: ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തി: അന്വേഷണം 

shortlink

Related Articles

Post Your Comments

Related Articles


Back to top button