കൂരോപ്പട: മരം വെട്ടുന്നതിനിടയില്‍ മരത്തില്‍ നിന്നു വീണ് തൊഴിലാളി മരിച്ചു. എരുത്തുപുഴ അഴകന്തകിടിയില് ബേബി(61)യാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30-ന് ആണ് സംഭവം. തടി ഇടമുറിക്കുന്നതിനിടെ മരത്തിനു പൊട്ടല്‍ ഉണ്ടാകുന്നതു കണ്ട് ബേബി പെട്ടെന്നു മരത്തില്‍നിന്ന് ഇറങ്ങുകയായിരുന്നു. എന്നാൽ, ഇറങ്ങുന്നതിനിടെ ബേബി പിടിവിട്ട് താഴെ വീണു. തുടർന്ന്, കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30-ന് അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിയില്‍ നടക്കും. മേരിയാണ് ഭാര്യ. മക്കള്‍: ആശ, നിഷ. മരുമക്കള്‍: വിനോദ്, പരേതനായ സിജോ.
Post Your Comments