മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് സംഭവം. ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാൻ അച്ഛന്റെ ഛായ തോന്നുന്നു എന്ന് പറയുന്നതിന്റെ പേരിലാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി.
ഗംഗാപൂർ ശിവാർ പ്രദേശത്തെ താമസക്കാരിയാണ് സ്ത്രീ. ഒരു സ്ത്രീ വീട്ടിൽ കയറി വരുകയും രാസവസ്തുക്കൾ ഉപയോഗിച്ച് അവളെ അബോധാവസ്ഥയിലാക്കി മകളുടെ കഴുത്ത് അറുത്തുവെന്നുമായിരുന്നു യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാൽ, സ്ത്രീയുടെയുടെയും ബന്ധുക്കളുടെയും മൊഴിയിലെ വൈരുധ്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മറ്റൊരു സ്ത്രീ സംഭവ സ്ഥലത്ത് എത്തിയതിന് യാതൊരു തെളിവുകളും ഇല്ല എന്ന് പിന്നാലെ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവതി താൻ തന്നെയാണ് കുഞ്ഞിനെ കൊന്നത് എന്ന് പൊലീസിനോട് തുറന്ന് സമ്മതിക്കുകയായിരുന്നു. തന്റെ ഭർത്താവിന്റെ വീട്ടുകാർ സ്ഥിരമായി കുട്ടിയെ കാണാൻ ഭർത്താവിനെ പോലെ തന്നെ ഇരിക്കുന്നു എന്ന് പറയാറുണ്ടായിരുന്നു എന്നും അതിനാലാണ് കുഞ്ഞിനെ കൊല്ലാൻ താൻ തീരുമാനിച്ചത് എന്നും യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Post Your Comments