കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പരമാര്‍ശത്തിനെതിരെ സത്യദീപം മുഖപത്രം. ബി.ജെ.പിക്ക് മലയോര ജനത എം.പിയെ നല്‍കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് പറയുന്നത് ബാലിശമാണെന്ന് സത്യദീപം മുഖപത്രം ചൂണ്ടിക്കാട്ടി.
Read Also: ജാർഖണ്ഡിൽ പോലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തി: അന്വേഷണം
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേവലം റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രമായി ലളിതവത്കരിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്ന് പറഞ്ഞാണ് ‘പരാജയപ്പെട്ട പ്രസ്താവന’ എന്ന തലക്കെട്ടിലെ മുഖപ്രസംഗം ആരംഭിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രദേശികമായി ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്. ഇടുക്കിയിലെ പ്രശ്‌നമല്ല മലബാറിലെ കര്‍ഷകരുടെ പ്രശ്‌നം. ബിഷപ്പിന്റെ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമായിപോയെന്നും മുഖപ്രസംഗം പറയുന്നു.
സ്റ്റാന്‍സ്വാമി അടക്കമുള്ള കാര്യങ്ങളെ ബിഷപ്പിനെ ഓര്‍മിപ്പിക്കുന്നില്ല. പതിനായിരക്കണക്കിന് ക്രൈസ്തവരെ തടവിലാക്കുകയും അവരെ കൊന്നൊടുക്കുകയും ചെയ്ത സംഭവങ്ങളെ എങ്ങനെ മറക്കാനാവും എന്ന് മുഖപ്രസംഗം ചോദിക്കുന്നു.
‘ഇറക്കുമതി ഉദാര നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിന്‍വലിച്ചില്ല? കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവര്‍ക്ക് തിരിച്ചടിയായി’.
‘കാര്‍ഷിക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പ് ലളിതവത്കരിച്ചു. കര്‍ഷകരെ പ്രതിനിധീകരിക്കുന്നതില്‍ പ്രസ്താവന പരാജയപ്പെട്ടു. 300 രൂപ കിട്ടിയാല്‍ റബര്‍ കര്‍ഷകരുടെ പ്രശ്‌നം തീരുമോ?’ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമാണ് സത്യദീപം.
Post Your Comments